×

ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 400 പേരെ രക്ഷപ്പെടുത്തിയെന്നും, 138 പേര്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ഏഴരക്കോടിയുടെ വന്‍ നാശനഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്.

ഏറ്റവും നാശമുണ്ടായത് ഇടുക്കിയിലാണ്, നാലുകോടിരൂപയുടെ നാശനഷ്ടം.

തിരുവനന്തപുരത്ത് രണ്ടരക്കോടിയുടെയും നാശനഷ്ടമുണ്ടായി. 56 വീടുകള്‍ പൂര്‍ണമായും 679 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്. ദുരിതാശ്വാസക്യാമ്ബുകളില്‍ 529 കുടുംബങ്ങളാണ് ഉള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top