ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍.

തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് സംഭാവന നല്‍കിയതെന്ന് മഞ്ജു പറഞ്ഞു.
ദുരിതത്തില്‍ ഉലഞ്ഞ പൂന്തുറയില്‍ മഞ്ജു നേരിട്ടെത്തിയിരുന്നു. മരിച്ചവരുടെ വീടുകളിലെത്തിയ താരം അധികാരികളോട് സംസാരിക്കാം എന്ന ഉറപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഈ ധന സംഭാവന.
ഓഖി ദുരന്തം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് തിരുവനന്തപുരം പൂന്തുറ മേഖലയിലാണ്. 70ഓളം പേര്‍ മരണപ്പെട്ടു. 200ഓളം പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്