×

ഓഖി കേരള തീരം വിട്ടതിന് തൊട്ടു പിന്നാലെ സാഗര്‍ കൊടുങ്കാറ്റ് കേരളത്തില്‍ നാശം വിതയ്ക്കുമോയെന്ന് ആശങ്ക

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. ഇത് അതിന്യൂനമര്‍ദമാകുമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദം ഇപ്പോള്‍ മച്ചിലിപട്ടണത്തിന് 875 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് കാണുന്നത്. ഇത് ശനിയാഴ്ച രാവിലെയോടെ ആന്ധ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം. കേരളത്തിലെത്തുമ്ബോള്‍ അല്പം ദുര്‍ബലമാകാനും ഇടയുണ്ട്.

അമേരിക്കയിലെ കാലാവസ്ഥ ഏജന്‍സിയായ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്ററും ചുഴലിക്കാറ്റും അതിശക്തമായ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു സംസ്ഥാനത്തെ കാര്യമായി ബാധിക്കാന്‍ ഇടയില്ലെങ്കിലും തെക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ കേരള തീരത്തും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം ഉണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top