ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ബെര്‍ത്ത് ഉറപ്പാക്കാന്‍ ദക്ഷിണ റെയില്‍വേ.
ഓരോ സ്ലീപ്പര്‍ കമ്ബാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെയ്ക്കും. തേഡ് എ.സി.യിലും സെക്കന്‍ഡ് എ.സി.യിലും മൂന്ന് ബെര്‍ത്ത് മാറ്റിവയ്ക്കും.
സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്കും ആനുകൂല്യം ലഭിക്കും. ബുക്ക് ചെയ്യുമ്ബോള്‍ പി.എന്‍.ആര്‍. നമ്ബറില്‍ പുരുഷയാത്രികര്‍ ആരും ഉണ്ടാകരുതെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്ത് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്ബോള്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കണം.
ആര്‍.എ.സി.യില്‍ ഒറ്റയ്ക്കുള്ള സ്ത്രീയുടെ നമ്ബര്‍ എത്രയായാലും ഒന്നാമതുള്ള ആളെ ഒഴിവാക്കി നല്‍കണം. രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതലാണ്. ഇത് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
എല്ലാ കമ്ബാര്‍ട്ട്മെന്റിലും പ്രത്യേകം ബെര്‍ത്ത് ലഭ്യമാക്കുന്നതോടെ സ്ത്രീകള്‍ക്ക് സുഗമമായി യാത്ര ചെയ്യാനാകുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്