×

‘ഒരു മലയാളം കളർ പടം’ ത്തിലെ സോങ്ങ് മേക്കിങ് വിഡിയോ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247), അടുത്തു തന്നെ തിയേറ്ററുകളിൽ എത്തുന്ന ‘ഒരു മലയാളം കളർ പടം’ത്തിലെ ‘സ പ സ ഗോവിന്ദാ’ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. മുരളീധരന്‍ പട്ടാന്നൂര്‍ രചിച്ച വരികളിൽ മലയാള സിനിമാ നായികമാരുടെ പേരുകള്‍ വളരെ രസകരമായി കോർത്തിണക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ മിഥുന്‍ ഈശ്വറും നിത്യാ ബാലഗോപാലും ചേർന്നാണ് ആലാപനം.

അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ഒരു മലയാളം കളർ പടം’, സിനിമാ നിർമ്മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്റര്‍മിഡിയേറ്റിന്റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പുതുമുഖം മനു ഭദ്രന്‍, പഴയകാല നടന്‍ ജോസ്, കേരള  സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശില്‍പ്പ ജോസ്, മുരുകൻ, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോൺ തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Beema Productions (ബീമാ പ്രോഡക്ഷസ്)ന്റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് ‘ഒരു മലയാളം കളർ പടം’ നിർമ്മിച്ചിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top