×

ഒപ്പം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അന്ധനായ കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പ്രേമത്തിന്റെ സംവിധായകന്‍ ഒരുക്കുന്ന ട്രെയിലറിനായി കാത്തിരിക്കണമെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിന്നു. നവാഗതനായ ഗോവിന്ദ് വിജയിന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന നായകന്‍ കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രത്തിന്റ കഥ. തമിഴ്‌നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top