×

ഏ.കെ.ശശീന്ദ്രനെതിരായ കേസില്‍ അടുത്ത മാസം അഞ്ചിന് സര്‍ക്കാര്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മഹാലക്ഷ്മി എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാധ്യമപ്രവര്‍ത്തക ഭയം കൊണ്ടാണ് മൊഴി നല്കാത്തതെന്നും കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കേസില്‍ ഹൈക്കോടതി തുടര്‍നടപടികളാരംഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനോട് ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.തിരുവനന്തപുരം സിജെഎം കോടതി കേസ് തീര്‍പ്പാക്കി കൊടുത്തതില്‍ വീഴ്ച്ച വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.

സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമമായി ഒരു തീര്‍പ്പുണ്ടാക്കുക. അതിനിടെ, ഒരു മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഫോണ്‍വിളിക്കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top