×

ഏറ്റുമാനൂരില്‍ ആനയിടഞ്ഞു

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലാണു സംഭവം. മാവേലിക്കര കണ്ണന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്.

ആറാട്ടിനുശേഷം തിരികെ വരുമ്പോള്‍ എതിരേല്‍പ്പിനായി മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് നടുക്കുനിന്നിരുന്നത്. പിന്നില്‍നിന്നിരുന്ന ആനയുടെ കൊമ്പ് കൊണ്ടതാണു കണ്ണന്‍ ഇടയാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം.

അതിനിടെ, ആനയുടെ പുറത്തുകുടുങ്ങിയ ശാന്തിക്കാരനെ ഇറക്കാന്‍ ആന കൂട്ടാക്കിയില്ല. അതിസാഹസികമായിട്ടാണ് ഇയ്യാളെ രക്ഷിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top