എണ്ണ കമ്പനികളുടെ വരുമാനത്തില്‍ കുതിപ്പ്
നടപ്പ് സാമ്ബത്തിക വര്‍ഷത്തിെന്റ മൂന്നാം പാദത്തിലും പ്രമുഖ കമ്ബനികളുടെ അറ്റാദായം ഗണ്യമായി വര്‍ധിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്ബത്തിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പെട്രോള്‍ വില അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ഡീസല്‍ വില ആഴ്ചകളായി റെക്കോഡ് നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മാസങ്ങളിലും കമ്ബനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുങ്ങുകയാണ്.
എണ്ണക്കമ്ബനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് സാമ്ബത്തിക ഫലങ്ങള്‍ തെളിയിക്കുന്നു. ഇന്ധനവില്പ്പനയുടെ നികുതിയായും എണ്ണക്കമ്ബനികളില്നിന്നുള്ള ലാഭവിഹിതമായും സര്‍ക്കാറിന് ലഭിക്കുന്ന വരുമാനവും ചെറുതല്ല. 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഇന്ത്യന്‍ ഒായില്‍ കോര്പറേഷന് (െഎ.ഒ.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് (എച്ച്.പി.സി), ഒ.എന്‍.ജി.സി, ഒായില്‍ ഇന്ത്യ തുടങ്ങിയ കമ്ബനികളുടെയെല്ലാം അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ദിവസവും വില നിര്‍ണയിക്കുന്ന സമ്ബ്രദായം നിലവില്‍ വന്നതോടെയാണ് അറ്റാദായത്തില്‍ ഗണ്യമായ കുതിപ്പ് പ്രകടമായത്. െഎ.ഒ.സി.എല്ലിന് മൂന്നാം ത്രൈമാസത്തില്‍ ആകെ വരുമാനം 1,10,666.93 കോടിയും അറ്റാദായം 7,883.22കോടിയുമാണ്. മുന്‍വര്‍ഷം ഇത് യഥാക്രമം 92,632.89 കോടിയും 3,994.91 കോടിയുമായിരുന്നു. എച്ച്.പി.സിക്ക് 2016 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മൊത്ത വരുമാനം 48,485.57 കോടിയും അറ്റാദായം 1,590.31 കോടിയും ആയിരുന്നെങ്കില്‍ ഇത്തവണ ഇത് യഥാക്രമം 57,229.81 കോടിയും 1,949.69 കോടിയുമായി.
മറ്റു കമ്ബനികളുടെ മൂന്നാം ത്രൈമാസത്തിലെ മൊത്ത വരുമാനവും അറ്റാദായവും (ബ്രാക്കറ്റില്‍ 2016ല്‍ ഇതേ കാലയളവിലേത്): ഒായില്‍ ഇന്ത്യ-2,852.55 കോടി (2,376.37 കോടി), 705.22 (454.69). ഒ.എന്‍.ജി.സി-22,995.88 (19,933.78), 5014.67 (4352.33). ബി.പി.സി.എല്‍-60,616.36 (53,493.16), 2143.74 (2271.94). ബി.പി.സി.എല്ലിെന്റ മൊത്ത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7,123.2 കോടിയുടെ വര്‍ധനയുണ്ടെങ്കിലും അറ്റാദായത്തില്‍ 128.2 കോടി കുറവാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്