×

എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു ; അവസാന പരീക്ഷ മാര്‍ച്ച്‌ 28ന്

തിരുവനന്തപുരം: മാര്‍ച്ച്‌ 12ന് നടക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച്‌ 12ലെ ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച്‌ 28ലേക്കാണ് മാറ്റിവെച്ചത്. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

വൈകുണ്ഠ സ്വാമി ജന്മദിനം പ്രമാണിച്ച്‌ മാര്‍ച്ച്‌ 12ന് സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. നേരത്തെ പുറത്തിറക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച്‌ 26ന് പരീക്ഷ അവസാനിക്കുമായിരുന്നു.

മാര്‍ച്ച്‌ ഏഴിന് ഒന്നാം ഭാഷ(മലയാളം) പാര്‍ട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13ന് മൂന്നാം ഭാഷ(ഹിന്ദി), 14ന് ഫിസിക്സ്, 19ന് കണക്ക്, 21ന് കെമിസ്ട്രി, 22ന് ബയോളജി, 26ന് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് മറ്റു പരീക്ഷകള്‍. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22ന് ആരംഭിച്ച്‌ മാര്‍ച്ച്‌ രണ്ടിനും അവസാനിക്കും. ഫെബ്രുവരി 12 മുതലാണ് എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ആരംഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top