×

എസ്‌എഫ്‌ഐ നേതാവിനെ കുത്തിയ സംഭവം: മൂന്ന് ആര്‍എസ്‌എസുകാര്‍ കൂടി പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്ബില്‍ എസ്‌എഫ്‌ഐ നേതാവ് കിരണിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്‌എസുകാര്‍ കൂടി പിടിയിലായി. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ കെ ശ​ര​ത്ത്കു​മാ​ര്‍(20), പി വി അ​ക്ഷ​യ് (22), എംവി അ​തു​ല്‍ (20) എ​ന്നി​വരാണ് അറസ്റ്റിലായത്.

കിരണിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെ​റു​കു​ന്ന് ഒ​ത​യ​മ്മാ​ടം സ്വ​ദേ​ശി ബി​നീ​ഷി​നെ​യാ​ണ് ഇ​നി പി​ടി​കി​ട്ടാ​നു​ള്ള​ത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തൃച്ചംബരത്തെ ക്ഷേത്ര ഉത്സവത്തിനിടെ കിരണിന് കുത്തേറ്റത്. കിരണിന് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. മുള്ളൂര്‍ സ്വദേശി എം ജയന്‍, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി അക്ഷയ്, പി അജേഷ് എന്നിവരെയാണ് തളിപ്പറമ്ബ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top