×

എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണില്‍ റെയ്ഡ്

വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികള്‍ കണ്ടെത്തി. വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ റെയ്ഡ് നടന്നത്.

കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെയും ഹെല്‍ത്ത് ഡിപ്പാര്‍മെന്റിനെയും അറിയിച്ചതായി ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥരായ വേണുഗോപാല്‍ ജോണ്‍സണ്‍ ചാക്കോ പറഞ്ഞു.

ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ആ ലസ്സികള്‍ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗണ്‍ കണ്ടെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫുഡ് സേഫ്റ്റി വകുപ്പ് സാമ്ബിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top