×

എട്ടു പാസഞ്ചര്‍ തീവണ്ടികള്‍ ശനിയാഴ്ചമുതല്‍ രണ്ടുമാസത്തേക്ക് റദ്ദാക്കി.

കൊല്ലം: തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എട്ടു പാസഞ്ചര്‍ തീവണ്ടികള്‍  രണ്ടുമാസത്തേക്ക് റദ്ദാക്കി. സതേണ്‍ റെയില്‍വെ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജരാണ് ഉത്തരവിറക്കിയത്. ശക്തമായ സമ്മര്‍ദമുണ്ടായില്ലെങ്കില്‍ ഈ തീവണ്ടികള്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്ന് റെയില്‍വെ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പിറവം-അങ്കമാലി റൂട്ടിലോടുന്ന ‘എമു’ (ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വരുമാനക്കുറവിന്റെ പേരില്‍ ആറുമാസംമുന്‍പ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍ത്തലാക്കുന്ന തീവണ്ടികള്‍ നല്ല വരുമാനമുള്ളവയാണ്. കൊല്ലത്തുനിന്ന് 7.45-ന് പുറപ്പെടുന്ന എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ഏറെ തിരക്കുള്ളതാണ്. വിദ്യാര്‍ഥികളും ജീവനക്കാരും കൂടുതല്‍ ആശ്രയിക്കുന്നത് ഈ തീവണ്ടിയെയാണ്.

തീവണ്ടികള്‍ റദ്ദാക്കിയതുകാരണം പെരിനാട്, മണ്‍റോത്തുരുത്ത്, ഓച്ചിറ, പെരിനാട് സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ജീവനക്കാരുടെ കുറവുമൂലമാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്. ഒരു തീവണ്ടിയില്‍ ഒരോ ലോക്കോ പൈലറ്റും അസി. ലോക്കോ പൈലറ്റുമാണ് ഉണ്ടാവുക. തിരുവനന്തപുരം ഡിവിഷനില്‍ ആകെ വേണ്ട എന്‍ജിന്‍ ക്രൂ 642 ആണ്. ഇപ്പോഴുള്ളത് 532 പേര്‍, 110 പേരുടെ കുറവ്. കൂടാതെ പത്തിലധികം ക്രൂ കണ്‍ട്രോളര്‍മാരുടെയും ഒഴിവുണ്ട്.

റദ്ദാക്കിയ തീവണ്ടികള്‍ ട്രെയിന്‍ നമ്ബര്‍, പുറപ്പെടുന്ന സ്റ്റേഷനും സമയവും എത്തിച്ചേരുന്ന സ്ഥലവും സമയവും എന്ന ക്രമത്തില്‍

  • 66300 കൊല്ലം (7.45) കോട്ടയം-എറണാകുളം (12.00)
  • 66301 എറണാകുളം (14.40) കോട്ടയം-കൊല്ലം (18.30)
  • 56387 എറണാകുളം (12.00) കോട്ടയം-കായംകുളം (14.45)
  • 56388 കായംകുളം (17.10) കോട്ടയം-എറണാകുളം (20.45)
  • 66307 എറണാകുളം (5.45) കോട്ടയം-കൊല്ലം (9.30)
  • 66308 കൊല്ലം (11.10) കോട്ടയം-എറണാകുളം (15.30)
  • 56381 എറണാകുളം (10.05) ആലപ്പുഴ-കായംകുളം (12.30)
  • 56382 കായംകുളം (13.10) ആലപ്പുഴ-എറണാകുളം (15.30)

വരുന്ന മാര്‍ച്ചിനുള്ളില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതുകാരണം തീവണ്ടികള്‍ വൈകുന്നു. അതിനാല്‍ നിലവില്‍ പാസഞ്ചര്‍ തീവണ്ടികള്‍ ഓടിക്കുന്ന എഞ്ചിന്‍ ക്രൂവിനെ അറ്റകുറ്റപ്പണികളുടെ ജോലിക്കായി നിയോഗിക്കുന്നെന്ന ഉത്തരവ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നാണ് വന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top