×

എകെജിയെ അപമാനിച്ച വിടി ബല്‍റാമിനെ ഓടിച്ചിട്ട് ആക്രമിച്ച്‌ സോഷ്യല്‍മീഡിയയും..

തിരുവനന്തപുരം: സ്വന്തം ജീവിതം കൊണ്ട് ഇതിഹാസം തീര്‍ത്ത പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയെ അപമാനിച്ച വി.ടി.ബല്‍റാം എം.എല്‍.എക്കെതിരെ പ്രതിഷേധം വ്യാപകം.

കമൂണിസ്റ്റുകളും പാവങ്ങളും മാത്രമല്ല മുന്‍ പ്രധാനമന്ത്രി നെഹ്റു അടക്കമുള്ള രാഷ്ട്രീയ എതിരാളികളും മുന്‍ ലോക്സഭാ പ്രതിപക്ഷ നേതാവായ എ.കെ.ജി എന്ന എ.കെ.ഗോപാലന്റെ മഹത്വത്തിനു മുന്നില്‍ തലകുനിച്ചവരാണ്.

ആ ഇതിഹാസ നായകനെയാണ് ‘ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത’ വി.ടി.ബല്‍റാം സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കിം ജോംങ് ഉന്നുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയിലാണ് വിടി ബല്‍റാം എം.എല്‍.എ യുടെ നികൃഷ്ട പ്രയോഗമുണ്ടായത്.

ചര്‍ച്ചയ്ക്കിടെ സിപിഎം അനുഭാവികള്‍ സരിത വിഷയം എടുത്തിട്ടപ്പോഴായിരുന്നു എകെജി ബാലപീഡനം നടത്തിയെന്ന് ആരോപിച്ച്‌ ബലറാം മറുപടി പറഞ്ഞത്.

പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, എകെജി ഒളിവുജീവിതകാലത്ത് അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ ‘ക്രൂരമായ പ്രയോഗ’മുണ്ടായത്. എകെജിയെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരില്‍ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബല്‍റാം തുടര്‍ന്നുള്ള മറുപടികളില്‍ തുറന്നടിക്കുന്നുണ്ട്.

നികൃഷ്ട പ്രയോഗം എന്നാണ് സോഷ്യല്‍ മീഡിയ വിടിയുടെ പ്രതികരണത്തെ വിലയിരുത്തുന്നത്. വലിയ തോതിലുള്ള പ്രതിഷേധം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

ബഹുമാനപ്പെട്ട എം.എല്‍.എ യില്‍ നിന്ന് കുറച്ചു നിലവാരം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത്രയ്ക്ക് ദാരിദ്ര്യമാണെങ്കില്‍ വല്ല ഫയറോ മുത്തുച്ചിപ്പിയോ സോളാര്‍ റിപ്പോര്‍ട്ടോ വായിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

ബല്‍റാമന് ഭ്രാന്തായെന്നും അല്ലെങ്കില്‍ ആരെങ്കിലും എകെജിയെ അപമാനിക്കുമോയെന്നുമാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.

ബല്‍റാം മാപ്പു പറഞ്ഞില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top