×

ഊട്ടി – മേട്ടുപ്പാളയം പൈതൃക പാതയിലും പ്രീമിയം തീവണ്ടി

മേട്ടുപ്പാളയം: ഊട്ടി – മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ പ്രത്യേക സര്‍വ്വീസ് പ്രീമിയം തീവണ്ടിയായി ഓടിക്കും.മാര്‍ച്ച്‌ 10 മുതല്‍ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേ ശ്രമിക്കുന്നത്.

മേട്ടുപ്പാളയത്തു നിന്ന് കൂനൂരിലേക്കുള്ള ഫസ്റ്റ്ക്ലാസ് ടിക്കറ്റ് 1100 രൂപയും സെക്കന്‍ഡ്ക്ലാസ്സ് ടിക്കറ്റ് 800 രൂപയുമാണ്. ഊട്ടിയിലേക്ക് യഥാക്രമം 1400-900 രൂപയുമാണ്. അതേ വണ്ടിയില്‍ പോയി തിരിച്ച്‌ വരികയാണെങ്കില്‍ (റൗണ്ട്ട്രിപ്പ്ന്) യഥാക്രമം 1800-1200 രൂപയുമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ സീസണില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി രാവിലെ 9.10നു മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 12ന് കൂനൂരിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് 4.20 ഓടെ മേട്ടുപ്പാളയം സ്റ്റേഷനില്‍ തിരിച്ചെത്തുന്ന വിധമാണ് സമയക്രമം.

3 ബോഗികളുള്ള തീവണ്ടിയില്‍ ചാര്‍ട്ട് ചെയ്ത് വരുന്ന യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനായുള്ള ഉത്തരവ് സേലം റെയില്‍വേ ഡിവിഷന്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top