ഊട്ടി പൈതൃക തീവണ്ടി യാത്ര റദ്ദാക്കി.
മേട്ടുപ്പാളയം: ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പാളത്തില്‍ മരം വീഴുകയും മണ്ണിടിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടി യാത്ര റദ്ദാക്കി. ശനിയാഴ്ച മേട്ടുപ്പാളയം-ഊട്ടി പൈതൃക തീവണ്ടിയാത്രയാണ് ദക്ഷിണറെയില്‍വേ റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തെക്കുള്ള യാത്രയും റദ്ദാക്കിയിരുന്നു.
കൂനൂരിനടുത്തുള്ള ഗാന്ധിപുരത്തിന് സമീപം റോഡിലും, തൊട്ടടുത്തുള്ള റെയില്‍പാതയിലും മരവും മണ്ണും വീണതിനെ തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം ഈ പാതയില്‍ പൂര്‍ണമായും സ്തംഭിച്ചു. വെല്ലിംഗ്ട്ടന്‍ റെയില്‍വേ സ്റ്റേഷന് സമീപവും റെയില്‍പാതയില്‍ മണ്ണ് വീഴ്ചയുണ്ടായി. അതേത്തുടര്‍ന്ന് കൂനൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ ഗതാഗതവും സുരക്ഷയെക്കരുതി നിര്‍ത്തിവെച്ചു. എന്ജീനീയറിങ് വിഭാഗം റൂട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ ഇനി ഈ റൂട്ടില്‍ റെയില്‍ഗതാഗതം ഉണ്ടാകു.
വാഹന ഗതാഗതം കോത്തഗിരിവഴി തിരിച്ചുവിട്ടു
വെള്ളിയാഴ്ച രാവിലെ മുതല്‍ക്ക്തന്നെ മേട്ടുപ്പാളയത്ത് നിന്ന് കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് വാഹനങ്ങളെല്ലാം മേട്ടുപ്പാളയത്ത് നിന്ന് കോത്തഗിരി വഴി മാത്രമാക്കി. സുരക്ഷയെ കരുതി മഴ ശമിക്കുന്നത് വരെ പകലും രാത്രിയും ഈ പാത മാത്രമാണ് ഗതാഗതത്തിന് ഉപയോഗിക്കേണ്ടത്. കോയമ്ബത്തൂര്‍ ജില്ലയേയും നീലഗിരി ജില്ലയേയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം നിലവില്‍ ഈ ഒരു വഴി പാതയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്