ഇന്തോ-അറബ് സൗഹൃദ ചരിത്രത്തില്‍ തിളക്കമാര്‍ന്ന പുത്തനധ്യായം രചിക്കാെനാരുങ്ങി കമോണ്‍ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേള; ഇന്ന് കൊടിയേറ്റം
ഷാര്‍ജ: ഇന്തോ-അറബ് സൗഹൃദ ചരിത്രത്തില്‍ തിളക്കമാര്‍ന്ന പുത്തനധ്യായം രചിക്കാെനാരുങ്ങി കമോണ്‍ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക് വ്യാഴാഴ്ച കൊടിയേറ്റം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിക്കുന്ന മേളക്ക് ഷാര്‍ജ എക്സ്പോ സെന്ററാണ് ആതിഥ്യമരുളുക. കേരളത്തിെന്റ ഗ്രാമീണ കാഴ്ചകള്‍ പുനഃസൃഷ്ടിച്ച് തയാറാക്കിയ പ്രൗഢസുന്ദരവേദിയില് ഇന്നു മുതല്‍ 27 വരെ നീളുന്ന കമോണ്‍ കേരള ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യാപാരമേളയാണ്.
രാവിലെ 11ന് ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, ഷാര്‍ജ രാജകുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ്, ‘മാധ്യമം^മീഡിയവണ്‍’ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്, മെയ്ത്ര ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസല്‍ ഇ. കൊട്ടിക്കൊള്ളന്‍ എന്നിവര്‍ സംസാരിക്കും. ബിസിനസ് കോണ്ക്ലേവിെന്റ ഉദ്ഘാടനം ഗള്‍ഫാര്‍ പി. മുഹമ്മദലി നിര്‍വഹിക്കും. ‘മാധ്യമം’ പബ്ലിഷര്‍ ടി.കെ. ഫാറൂഖ്, ‘മീഡിയവണ്‍’ ഡയറക്ടര്‍മാരായ വി.പി. അബൂബക്കര്‍, ഡോ. അഹ്മദ്, കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് കല്യാണ രാമന്, മെയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ െക.ഇ. മൊയ്തു എന്നിവര്‍ സംബന്ധിക്കും. വിപണന മേള, സംരംഭകത്വ ശില്പശാല, ബിസിനസ് കോണ്‍ക്ലേവ്, ഭക്ഷണത്തെരുവുകള്‍, കലാസാംസ്കാരിക പ്രകടനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കമോണ്‍ കേരളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഷാര്‍ജ ചേംബര്‍ ഒാഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കൂടി പങ്കാളിത്തത്തില്‍ മെയ്ത്ര ഹോസ്പിറ്റല്‍, കല്യാണ്‍ ജ്വല്ലേഴ്സ്, മിനാര്‍ ടി.എം.ടി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വാണിജ്യ സാംസ്കാരിക പ്രമുഖരും സ്ഥാപനങ്ങളും കൈകോര്‍ക്കുന്നുണ്ട്.
ഡോ. റീന, ലിസ മായിന്‍, ഷഫീന യൂസുഫലി മികച്ച വനിത സംരംഭകര്‍
ഡോ. റീന, ലിസ മായിന്‍, ഷഫീന യൂസുഫലി
ജി.സി.സി പുരസ്കാരം ശൈഖ അംന, റഷ ദന്‍ഹാനി എന്നിവര്‍ക്ക്
ദുബൈ: പെണ്മയുടെ പെരുമയേറ്റിയ അഞ്ച് സംരംഭകത്വ പ്രതിഭകള്‍ക്ക് പ്രഥമ ഇന്തോ^അറബ് വിമന്‍ എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ്. ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോണ്‍ കേരള പ്രഥമ ഇന്തോ- അറബ് വാണിജ്യ^സാംസ്കാരിക നിക്ഷേപ സൗഹൃദ സംഗമത്തിെന്റ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് ഡോ.റീന അനില്‍ കുമാര്‍, ലിസ മായിന്‍ എന്നിവര്‍ അര്‍ഹരായി. ശൈഖ അംന അല്‍ നുെഎമി, റഷ അല്‍ ദന്‍ഹാനി, ഷഫീന യൂസുഫലി എന്നിവരാണ് ജി.സി.സിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിന് ഉതകുന്ന സംയോജിത ജൈവ കൊതുക് നിയന്ത്രണരീതികള്‍ പരിചയപ്പെടുത്തിയതാണ് ഡോ. റീന അനില്‍ കുമാറിനെ അവാര്‍ഡിനര്‍ഹയാക്കിയത്. ദക്ഷിണേന്ത്യയിലെ ആദ്യ ടെന്നിസ്ബാള്‍ ഫാക്ടറി സ്ഥാപിച്ച് വിജയപഥത്തിലെത്തിച്ചതാണ് ലിസ മായിെന്റ മികവ്. ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ മുന്‍ ചീഫ് സെക്രട്ടറിമാരായ നളിനി നെറ്റോ, ഡോ. ഷീലാ തോമസ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരടങ്ങിയ ജൂറിയാണ് കേരളത്തില്‍ നിന്നുള്ള ജേതാക്കളെ കണ്ടെത്തിയത്.
ടേബിള്‍സ് എന്ന പുതുമയാര്‍ന്ന ഭക്ഷ്യശാലാ സങ്കല്പവും ജി.സി.സിയില്‍ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സംരംഭകത്വവുമാണ് ഷഫീന യൂസുഫലിയെ ശ്രദ്ധേയയാക്കിയത്.
അജ്മാന് രാജകുടുംബാംഗം കൂടിയായ ശൈഖ അംന ആര്‍ട്ടി എന്ന ഡിസൈന്‍ ഫര്‍ണിച്ചര്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ്. പപ്പറൊട്ടി ഇന്റര്‍നാഷനല്‍ ജനറല്‍ ട്രേഡിങ്, ബ്രാന്‍ഡ് നോയിസ്, അല്‍ റഷ ഇന്‍വെസ്റ്റ്മെന്റ് എന്നിവയുടെ ചാലക ശക്തിയാണ് റഷ അല്‍ ദന്‍ഹാനി. പ്രമുഖ ഭേക്ഷ്യാല്പന്ന ബ്രാന്‍ഡായ ഇൗസ്റ്റേണ്‍ ഗ്രൂപ്പുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരം 27ന് നടക്കുന്ന കമോണ്‍ കേരള സമാപന ചടങ്ങില്‍ സമര്‍പ്പിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്