ഇറാന് പ്രസിഡന്റ് റൂഹാനി ഇന്ന് ഹൈദരാബാദില്‍
ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് ഡോ. ഹസന് റൂഹാനി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച ഇന്ത്യയിലെത്തും. 2013 ആഗസ്റ്റില്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് റൂഹാനി എത്തുന്നത്. ഹൈദരാബാദിലാണ് ഇറാന് പ്രസിഡന്റ് ആദ്യമെത്തുന്നത്. ശനിയാഴ്ചയാണ് ഡല്‍ഹി സന്ദര്‍ശനം. റൂഹാനി മക്ക മസ്ജിദില്‍ വെള്ളിയാഴ്ചനമസ്കാരത്തില് പെങ്കടുക്കുകയും തുടര്‍ന്ന് സംസാരിക്കുകയും ചെയ്യും. ഒരു രാഷ്ട്രത്തലവന് ഇവിടെ വെള്ളിയാഴ്ചനമസ്കാരത്തില് പെങ്കടുക്കുന്നത് ആദ്യമാണ്. ഡല്‍ഹിയില്‍ വെച്ച് പരസ്പരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിപുലചര്ച്ചകള് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 17ന് ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്