ഇന്ത്യയും യു.എ.ഇയും 12 കരാറുകളില്‍ ഒപ്പുവെക്കും; ലോക ഭരണതല ഉച്ചകോടി ഇൗമാസം
സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഇൗമാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അറിയിച്ചു.ഫലസ്തീന്, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ച പുറപ്പെടും . ഇൗമാസം 10നും 11നും ദുബൈയില്‍ നടക്കുന്ന ലോക ഭരണതല ഉച്ചകോടിയില്‍ നരേന്ദ്ര മോദി പെങ്കടുക്കും. 26 രാഷ്ട്രത്തലവന്മാര് പെങ്കടുക്കുന്ന ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.വിവിധ രാജ്യങ്ങളില്‍നിന്നുള്ള 2,000 പേരാണ് പ്രതിനിധികളായി എത്തുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്