×

ഇസ്രയേല്‍ തലസ്​ഥാനമായി ജറൂസലേം ; നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയോട് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേല്‍ തലസ്​ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് ഇന്ത്യയുടെ വ്യക്തമായ മറുപടി.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതില്‍ ലോകവ്യാപക പ്രതിഷേധം ശക്തമാകുമ്ബോഴാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

ഈ വിഷയത്തില്‍ ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാട് സ്വാതന്ത്രമാണെന്നാണ് അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ മറുപടി.

‘പലസ്തീനുമായുള്ള ബന്ധം ഇന്ത്യയുടെ സ്വകാര്യതയുടെ ഭാഗമാണ്. ഞങ്ങളുടെ കാഴ്ചപ്പാടിന്റെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യ- പലസ്തീന്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപടേണ്ട കാര്യമില്ല’- ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പലസ്തീന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് എല്ലാ വിധത്തിലുള്ള പിന്തുണ ഇന്ത്യ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ടെല്‍ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു.

70 വര്‍ഷമായി തുടര്‍ന്നിരുന്ന വിദേശ നയത്തെയാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്. ഇത്തരത്തില്‍ മാറ്റമുണ്ടാകുന്നത് ​പലസ്​തീനും മറ്റ്​ അറേബ്യന്‍ രാജ്യങ്ങളുമായുള്ള യു.എസ്​ ബന്ധത്തില്‍ കുടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

പുണ്യ ഭൂമിയായ ജറുസലേം മുസ്​ലിംകള്‍ക്കും ജൂതന്‍മാ​ക്കും ക്രിസ്​ത്യാനികള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സ്ഥലമാണ്.

ഇസ്രയേല്‍- പലസ്​തീന്‍ പ്രശ്​നത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണ്​ ജറുസലേം. ജറുസലേമിന്​ വേണ്ടി മൂന്ന്​ വിഭാഗവും വര്‍ഷങ്ങളായി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകര്‍ക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top