×

‘ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം; ജയസൂര്യ

തിരുവനന്തപുരം: കര്‍ക്കശക്കാരനായ മുഖ്യമന്ത്രി പിണറായിയോട് നടന്‍ ജയസൂര്യക്കും ആരാധന. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടന വേദിയിലാണ് പിണറായിയോടുള്ള കട്ട ആരാധന ജയസൂര്യ വ്യക്തമാക്കിയത്.

‘ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ‘ എന്ന് താരം പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഈ വാക്കുകളെ സ്വീകരിച്ചത്.

ജയസൂര്യ വിദ്യാര്‍ഥികളോട് പറഞ്ഞത്. . .

“ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമ്മുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണ്.

“എടാ, നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്. പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്റ്റൈലായിട്ടു നില്‍ക്കുന്നത്. നിങ്ങള്‍ക്കൊരു കാര്യം അറിയുമോ 95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല.”

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top