×

ഇന്ദ്രന്‍സും പാര്‍വതിയും മികച്ച അഭിനേതാക്കള്‍, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തില്‍ ഒരു ഒാട്ടന്‍തുള്ളല്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ് മികച്ച നടന്‍. ടേക്ക് ഓഫില്‍ സമീറ എന്ന നഴ്സിനെ അവതരിപ്പിച്ച പാര്‍വതിയാണ് മികച്ച നടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്കാരം.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ കഥ യഥാതഥമായി അവതരിപ്പിച്ച
രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. നിര്‍മാതാവിനും സംവിധായനും രണ്ട് ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ

ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദനാണ് മികച്ച രണ്ടാമത്തെ ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. ഈ മാ യൗ, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വല്‍സന്‍ മികച്ച സ്വഭാവ നടിയായി. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ അഭിനന്ദ് മികച്ച ബാലനടനും രക്ഷാധികാരി ബൈജു ഒപ്പിലെ അഭിനയത്തിന് നക്ഷത്ര മികച്ച ബാലനടിയുമായി.

ഭയാനകം എന്ന ചിത്രത്തിന് സംഗീതം നല്‍കിയ എം.കെ. അര്‍ജുനനാണ് മികച്ച സംഗീത സംവിധായകന്‍. അര നൂറ്റാണ്ടായി സംഗീത സംവിധാന രംഗത്തുള്ള അര്‍ജുനന്‍ മാസ്റ്ററുടെ ആദ്യ അവാര്‍ഡാണിത്. ക്ലിന്റിലെ ഗാനങ്ങള്‍ രചിച്ച പ്രഭാ വര്‍മയ്ക്കാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. ഗോപി സുന്ദറിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമാണ് മികച്ച ഗായകര്‍.

മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവര്‍ാഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മൊത്തം 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്.

സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എഞ്ചിനീയര്‍ വിവേക് ആനന്ദ്, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, വിമര്‍ശകന്‍ ഡോ. എം.രാജീവ്കുമാര്‍, നടി ജലജ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മന്തേഷ് പഞ്ചു എന്നിവരാണ് അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.

അവാര്‍ഡുകള്‍

  • മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം (സംവിധായകന്‍: രാഹുല്‍ റിജി നായര്‍, നിര്‍മാതാവ്: രാഹുല്‍ ആര്‍. നായര്‍)
  • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍ (സംവിധാനം: സഞ്ജു സുരേന്ദ്രന്‍)
  • മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)
  • മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)
  • മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)
  • മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
  • മികച്ച സ്വഭാവ നടി: പോളി വല്‍സന്‍ (ഇ മ യൗ, ഒറ്റമുറി വെളിച്ചം)
  • മികച്ച ബാലതാരം (ആണ്‍): മാസ്റ്റര്‍ അഭിനന്ദ് (സ്വനം)
  • മികച്ച ബാലതാരം (പെണ്‍): നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച കഥാകൃത്ത്: എം.എ. നിഷാദ് (കിണര്‍)
  • മികച്ച ഛായാഗ്രഹണം: മനേഷ് മാധവന്‍ (ഏദന്‍)
  • മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
  • മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ ( ഏദന്‍)
  • മിച്ച ഗാനരചയിതാവ്: പ്രഭാ വര്‍മ (ക്ലിന്റ്)
  • മികച്ച സംഗീത സംവിധായകന്‍ (ഗാനം): എം.കെ.അര്‍ജുനന്‍ (ഭയാനകത്തിലെ എല്ലാ ഗാനങ്ങളും)
  • മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം): ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
  • മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍ (ഗാനം: മിഴിയില്‍ നിന്നും, ചിത്രം: മായാനദി)
  • മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: വാനമകലുന്നുന്നവോ. ചിത്രം: വിമാനം)
  • മികച്ച ചിത്ര സംയോജകന്‍: അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം)
  • മികച്ച കലാസംവിധായകന്‍: സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
  • മികച്ച സിങ്ക് സൗണ്ട്: സ്മിജിത്ത് കുമാര്‍.പി.ബി (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച ശബ്ദ മിശ്രണം: പ്രമോദ് തോമസ് (ഏദന്‍)
  • മികച്ച ശബ്ദ ഡിസൈന്‍: രംഗനാഥ് രവി (ഇ.മ.യൗ)
  • മികച്ച ലബോറട്ടറി/കളറിസ്റ്റ്: ചിത്രാഞ്ജലി സ്റ്റുഡിയോ (കെ.എസ്.എഫ്.ഡി.സി, ചിത്രം: ഭയാനകം)
  • മികച്ച മേക്കപ്പ്മാന്‍: രഞ്ജിത്ത് അമ്ബാടി (ടേക്ക് ഓഫ്)
  • മികച്ച വസ്ത്രാലങ്കാരം: സഖി എല്‍സ (ഹേയ് ജൂഡ്)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): അച്ചു അരുണ്‍ കുമാര്‍ (ചിത്രം: തീരം, കഥാപാത്രം: അലി)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): സ്നേഹ. എം (ചിത്രം: ഈട, കഥാപാത്രം ഐശ്വര്യ)
  • മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)
  • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്: രക്ഷാധികാരി ബൈജു ഒപ്പ് (സംവിധാനം: രഞ്ജന്‍ പ്രമോദ്)
  • മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
  • മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധായകന്റ ദീപേഷ്.ടി)
  • പ്രത്യേക ജൂറി അവാര്‍ഡ്: വനീതാകോശി (ഒറ്റമുറി വെളിച്ചം)

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top