×

ഇന്ത്യന്‍ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും ഔദ്യോഗിക വിവിഐപി വിമാനം വരുന്നു.

ന്യൂഡല്‍ഹി:  വിദേശ യാത്രകള്‍ക്കായി പ്രത്യേക രൂപകല്‍പ്പന ചെയ്ത രണ്ടു എയര്‍ഫോഴ്സ് 1 വിമാനങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത്. 2020 മുതല്‍ വിമാനം പറന്നുതുടങ്ങും.

ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയ ബോയിങ് 777-300 ഇആര്‍ വിമാനങ്ങളാണു വിവിഐപി ആവശ്യത്തിനായി കേന്ദ്രം വാങ്ങുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ബോയിങ് കമ്ബനിയുടെ യുഎസ്സിലെ ആസ്ഥാനത്തു തന്നെയാണ് 18 മാസം സമയം എടുത്തുകൊണ്ട് ഈ അധികസംവിധാനങ്ങള്‍ ഒരുക്കുന്നത്.

നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണു കടംകൊള്ളുന്നത്. ഈ വിമാനത്തില്‍ നിന്നു വ്യത്യസ്തമായി ബോയിങ് 777നു തുടര്‍ച്ചയായി യുഎസ് വരെ പറക്കാനാകും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു ബജറ്റില്‍ 4469 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. വിവിഐപി യാത്രകള്‍ക്കായി എയര്‍ ഇന്ത്യ 44 പൈലറ്റുമാരുടെ ഒരു പട്ടിക തയാറാക്കും. ഇതില്‍ നാലുപേര്‍ ഏതു സമയത്തും ഡല്‍ഹിയില്‍ ലഭ്യമായിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top