ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആര്‍.ഒ.) വികസിപ്പിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍
ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഉപഗ്രഹമാണിത്. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍-2 ഉപഗ്രഹം. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഉപഗ്രഹം അവിടെ നിന്നയക്കും.
ചന്ദ്രയാന്‍-2 ന് ഒപ്പം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 ഉം (ജി.എസ്.എല്‍.വി.-എഫ്.08) വിക്ഷേപണത്തിന് ഒരുങ്ങുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്