×

ഇനി സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാം ; പുരുഷന്മാരുടെ അനുമതി വേണ്ട.

പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന നയമാണ് മാറ്റിയത്. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് ഭര്‍ത്താവിന്റെയോ രക്ഷാകര്‍ത്താവായ പുരുഷന്റെയോ അനുമതി ആവശ്യമായിരുന്നു. രാജ്യത്തെ കര്‍ശന സംരക്ഷണ സംവിധാനത്തിനു സ്ത്രീകള്‍ക്ക് ഇളവ് നല്‍കുന്നത് ചരിത്രപരമായ ചുവടുവെപ്പാണ്.

രക്ഷിതാവില്‍ നിന്ന് സമ്മതം ഇല്ലാതെ തന്നെ സ്ത്രീകള്‍ അവരുടെ സ്വന്തം ബിസിനസുകള്‍ ആരംഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top