×

ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നു കയറ്റം ; ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഉണ്ടാകില്ല

ടെഹ്റാന്‍: ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഉണ്ടാകില്ല. സര്‍ക്കാര്‍ സ്കൂളുകളിലും, സ്വകാര്യ സ്കൂളുകളിലും നടപ്പാക്കിയിരിക്കുന്ന പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ് പഠിക്കുന്നതും, പഠിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ തലവന്‍ മെഹ്ദി നാവിഷ് അധാം പറയുന്നു.

പ്രൈമറി വിദ്യാഭ്യാസം ഇറാന്റെ സംസ്ക്കാരം പഠിക്കാനുള്ള താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കുളള അവസരമാണെന്നും, എന്നാല്‍ ഇംഗ്ലീഷ് പഠനം ഇറാനിയന്‍ സംസ്ക്കാരത്തിലേക്ക് പാശ്ചാത്യ സംസ്ക്കാരം കടന്നുവരാന്‍ ഇടയാക്കുമെന്നും ഇറാനിയന്‍ ഇസ്ലാമിക നേതാക്കള്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top