‘ആമി’ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി.
കൊച്ചി: കമല്‍ സംവിധാനം ചെയ്ത ‘ആമി’ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹരജി നല്‍കിയത്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്ഥസംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ എടുത്തിട്ടുള്ളെതന്ന് ഹരജിയില്‍ വാദിക്കുന്നു.
യഥാര്‍ഥ വസ്തുതകള്‍ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ സംവിധായകന് അവകാശമില്ല. ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റം കേരളത്തില്‍ വേരുപിടിച്ച ലവ് ജിഹാദിെന്റ തുടക്കക്കാലമാണെന്നും ഇതിപ്പോള്‍ കേരളത്തില്‍ ഗുരുതരപ്രശ്നമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ലവ് ജിഹാദിന് വീര്യം പകരാനാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയും ബ്ലൂ പ്രിന്റും വിളിച്ചുവരുത്തി ഹൈകോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും ഹരജിക്കാരന് ആവശ്യപ്പെടുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്