ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുതിയ നയം നടപ്പാക്കാനൊരുങ്ങുന്നു
കൊച്ചി: ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് കുറിക്കുന്നതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുതിയ നയം നടപ്പാക്കാനിരിക്കെയാണ് െഎ.എം.എ കേരള ഘടകത്തിെന്റ നടപടി.
ഐ.എം.എയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം നല്കി. ആന്റി മൈക്രോബിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് പരിശീലനം നല്‍കിയത്. ഏതൊക്കെ തരം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം, ഏതെല്ലാം സാഹചര്യത്തില്‍ ഇവ കുറിക്കണം തുടങ്ങി വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ചവര്‍ വിവിധ കേന്ദ്രങ്ങളില്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
തുടര്‍ന്ന് ഇവയുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളെയും ബോധവത്കരിക്കും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറക്കുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി ‘മാധ്യമ’ത്തോട് പറഞ്ഞു. തെറ്റിദ്ധാരണ മൂലം പല രോഗികളും ഡോക്ടര്‍മാരെക്കൊണ്ട് നിര്‍ബന്ധിച്ച് ആന്റിബയോട്ടിക്കുകള്‍ കുറിപ്പിക്കുന്ന സാഹചര്യവുമുണ്ട്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് മരുന്നുവാങ്ങി ഉപയോഗിക്കുന്നവരും ഏറെയാണ്. ഇതോടൊപ്പം ഡോക്ടര്‍മാരും ആന്റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് തീരുമാനം.
ക്ഷയം, മസ്തിഷ്കാണുബാധ പോലുള്ളവക്ക് ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ പ്രതിരോധശേഷി കുറയുന്നതായി കണ്ടുവരുന്നുണ്ട്. കുറേനാള്‍ ഉപയോഗിച്ച് കഴിയുമ്ബോള്‍ രോഗാണുവിന് മരുന്നിനെക്കാള്‍ ശക്തി കൈവരുന്നതാണ് കാരണം. ഒരാഴ്ച കഴിക്കേണ്ട ആന്റിബയോട്ടിക് കുറഞ്ഞദിവസം കൊണ്ട് നിര്ത്തുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വേണം മരുന്ന് കുറിക്കാനെന്നും മാര്‍ഗരേഖയിലുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്