ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം,
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. മാര്‍ച്ച് രണ്ടിനാണ് ആറ്റുകാല്‍ പൊങ്കാല. നാനാ ദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിന്റെ പ്രസിദ്ധി ഏറെയാണ്.
ആഗ്രഹ സഫലീകരണത്തിനായാണ് ഭക്തര്‍ ദേവിയുടെ ഇഷ്ട വഴിപാടായ പൊങ്കാല നിവേദ്യം അര്‍പ്പിക്കുന്നത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ചടങ്ങോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചത്. ക്ഷേത്രത്തിനു മുന്നില്‍ ഒരുക്കിയ പന്തലില്‍ കണ്ണകീ ചരിതം തോറ്റം പാട്ട് പാടി ദേവീ സ്തുതിക്കുന്ന അവസരത്തിലാണ് ദേവീ യുടെ ഉടവാളില്‍ കാപ്പു കെട്ടുന്നത്.
മാര്‍ച്ച് 2ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്ന് ഡിസിപി ജയദേവ് പറഞ്ഞു. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പൊങ്കാല നടത്തുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്