×

ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് തീപിടുത്തം.

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് തീപിടുത്തം. സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിച്ചത്.

അംബ ആഡിറ്റോറിയത്തിനു സമീപത്തെ താത്കാലിക ബജികടയ്ക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി 9.20നായിരുന്നു സംഭവം.

കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ലീക്കാണ് തീപിടിക്കാന്‍ കാരണമായത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ചുമതലയിലുണ്ടായിരുന്ന ഫയര്‍ യൂണിറ്റ് ഉടന്‍ തന്നെ കടയിലെത്തി തീയണച്ചു. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി കട പരിശോധിച്ച്‌ കൂടുതല്‍ അപകടസാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തി.

ഉത്സവത്തിനായി അടുത്തടുത്തായി കെട്ടിയുണ്ടാക്കിയ സ്റ്റാളുകളില്‍ പെട്ടതാണ് അപകടമുണ്ടായ കട. പെട്ടെന്ന് തീയണയ്ക്കാന്‍ സാധിച്ചത് കാരണം സമീപത്തെ കടകളിലേക്ക് തീപടരാതെ വലിയ അപകടം ഒഴിവാക്കാനായെന്നും കടയ്ക്ക് കാര്യമായ നാശനഷ്ടംസംഭവിച്ചിട്ടില്ലെന്നും ചെങ്കല്‍ചൂള ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top