ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: വിശാലിന്റെയും ദീപയുടെയും പത്രിക തള്ളി
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും സിനിമാ നടന്‍ വിശാലിന്റെ നാമനിര്‍ദേശക പത്രിക തള്ളി.
നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദീപയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീന്‍ തള്ളിയത്. പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതു കൊണ്ടാണ് നടന്‍ വിശാലിന്റെ പത്രിക തള്ളിയത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദീപ ‘എം.ജി.ആര്‍ അമ്മ ദീപ പേരവൈ’ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ യഥാര്‍ഥ പിന്‍മാഗി താനാണെന്നും അവര്‍ പ്രതിനിധീകരിച്ച ആര്‍.കെ നഗറില്‍ മത്സരിച്ച് വിജയിക്കുമെന്നും ദീപ പറഞ്ഞിരുന്നു.
മണ്ഡലത്തില്‍ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് വിശാല്‍ തയ്യാറെടുത്തത്. സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്.
വിശാലിന്റെ രാഷ്ര്ടീയ പ്രവേശനം ആരാധകരും പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. ആര്‍ കെ നഗറില്‍ മുരുഡു ഗണേഷാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി. ടിടിവി ദിനകരനും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു,. ഇവര്‍ക്കിടയിലേക്കാണ് വിശാലും എത്തിയത്. ഡിസംബര്‍ 21 നാണ് ആര്‍.കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്