×

ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ട് മണിമുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിതെമുതല്‍തന്നെ ജനങ്ങള്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

ഡിസംബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഡിഎംകെയുടെ എം. മരുതുഗണേഷും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനനും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി എഐഎഡിഎംകെ ശശികല പക്ഷം നേതാവ് ടി.ടി.വി. ദിനകരന്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. ബിജെപിക്കുവേണ്ടി കരുനാഗരാജും മത്സരരംഗത്തുണ്ട്. മണ്ഡലത്തില്‍ 59 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ജയലളിതയുടെ അന്ത്യനാളുകളില്‍ അപ്പോളോ ആശുപത്രിയിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ടിടിവി ദിനകരപക്ഷം പുറത്തുവിട്ടിരുന്നു. ആര്‍കെ നഗറിന് പുറമെ ഉത്തര്‍പ്രദേശിലെ സിക്കിന്ദ്ര, പശ്ചിമ ബംഗാളിലെ സബാംഗ്, അരുണാചല്‍ പ്രദേശിലെ പാക്കേ കസാംഗ്, ലിക്കാബലി എന്നിവിടങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top