ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം ; കമല്‍ഹാസന്‍
ചെന്നൈ: തമിഴ്നാട് സര്‍ക്കാറ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കമല്‍ഹാസന്‍. ടാസ്മാക് ഷോപ്പിലുടെ മദ്യം വില്‍ക്കുന്നതിന് പകരം ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈ മാട്രാം ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുേമ്ബാഴാണ് കമല്‍ഹാസന്‍ ഇക്കാര്യങ്ങള്‍ അപറഞ്ഞത്.
നാളെ നമ്മുടേത് എന്ന മുദ്രവാക്യമുയര്‍ത്തി തമിഴ്നാട്ടില്‍ രാഷ്ട്രീയയാത്ര നടത്താനിരിക്കെയാണ് കമല്‍ഹാസന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുക എന്നതാണ് യാത്രയിലുടെ കമല്‍ ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടി സംബന്ധിച്ച് കമലിെന്റ പ്രഖ്യാപനം ഫെബ്രുവരി 21ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രജനീകാന്തിന് പിന്നാലെ കമല്‍ഹാസനും തമിഴ്നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിന് മുന്നോടിയായാണ് തമിഴ്നാട്ടിലെ യുവാക്കളുമായും വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്