ആയുധങ്ങളും സൈനിക സാേങ്കതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില് ഇന്ത്യക്ക് അംഗത്വം.
ന്യൂഡല്‍ഹി: വിയനയില്‍ നടന്ന കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42ാമത് അംഗമായി തീരുമാനിച്ചത്. ആണവ വിതരണ ഗ്രൂപ്പിന് (എന്‍.എസ്.ജി) തുല്യമായ ഇൗ കൂട്ടായ്മയില് അംഗത്വം ലഭിച്ചതോടെ ഇന്ത്യക്ക് സുപ്രധാന സാേങ്കതികവിദ്യ ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങി.
ആണവ നിരായുധീകരണ മേഖലയിലും ഇന്ത്യയുടെ വിശ്വാസ്യത ഇതോടെ വര്‍ധിക്കും. മാത്രമല്ല, എന്‍.എസ്.ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നീക്കത്തിനും ഇത് ബലം പകരും. എന്‍.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തടസ്സം നില്‍ക്കുന്ന ചൈനക്ക് വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില് അംഗത്വമില്ല. അംഗരാഷ്ട്രങ്ങള് തമ്മില്‍ കൈമാറുന്ന സാധനങ്ങളും സേവനങ്ങളും സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് വസ്സിനാര്‍ അറെയ്ജ്മെന്റ് നിഷ്കര്ഷിക്കുന്നു. െഎക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്