×

ആമസോണും ഫ്ലിപ്കാർട്ടും ഇടിയും ഇടിവെട്ട് ഐഡിയകളും

പാളയത്തിലെ പടയും പുറത്തെ പോരുമായി ഇന്ത്യൻ ഇ–കൊമേഴ്സ് രംഗം ‘ഇടി കൊമേഴ്സ്’ ആകുന്നു. കച്ചവടം ക്ലച്ച് പിടിച്ചതോടെ വിപണിയിൽ ഒന്നാമനാകാനും ആയവർ അതു നിലനിർത്താനുമുള്ള പെടാപ്പാടിലാണ്. ആമസോണും ഫ്ലിപ്കാർട്ടും സ്നാപ്ഡീലും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്ന വിപണിയിൽ നേരമിരുട്ടി വെളുക്കുമ്പോഴാണ് സ്ഥാനമാനങ്ങൾ മാറിമറിയുന്നത്. ഒപ്പം പുത്തൻ കമ്പനികളുടെ രംഗപ്രവേശവും. ഇതിനെല്ലാം പുറമെ കടക്കച്ചവടക്കാരെ സംഘടിതമായി എതിരിടാൻ കൂട്ടായ്മയൊരുക്കാനും ഇ കൊമേഴ്സ് രംഗം ശ്രമിക്കുകയാണ്

കച്ചവടം 24×7

കടയിലേക്ക് ആളെക്കയറ്റാൻ പണ്ട് റീട്ടെയിൽ കച്ചവടക്കാർ കണ്ടെത്തിയ മാർഗമാണ് വാലന്റൈൻസ് ഡേ പോലുള്ള രാജ്യാന്തര ആഘോഷങ്ങളെന്ന് അസൂയക്കാർ പറയും. ഇ കൊമേഴ്സ് വ്യാപാരം പച്ചപിടിച്ചതോടെ ഏഴു ദിവസവും 24 മണിക്കൂറും കച്ചവടത്തിന്റെ ആഘോഷമാണ്. ദിവസത്തിന്റെ പ്രത്യേകത കണ്ടുപിടിക്കാൻ പറ്റാത്തപ്പോൾ ‘എൻഡ് ഓഫ് സീസൺ സെയിൽ’ എത്തും. എന്തു സീസന്റെ അവസാനമാണെന്നു ചോദിക്കരുത്. ഞായറാണെങ്കിൽ ‘സൺഡേ സൂപ്പർ സെയിലും’ തിങ്കളാണെങ്കിൽ ‘മൺ‍ഡേ മിഡ്നൈറ്റ് സെയിലും’ വരും. ഒരിക്കലെങ്കിലും സൈറ്റിൽ കയറിയവരുടെയൊക്കെ മൊബൈൽ ഫോണിലേക്കു മുറയ്ക്കു മെസേജുമെത്തും. എല്ലാവരെക്കൊണ്ടും എന്നും എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കുക എന്നതാണു ലൈൻ! ഉടുപ്പും ചെരുപ്പും പൊട്ടും ചാന്തും മാത്രം വിറ്റാൽ രക്ഷയില്ലെന്നായതോടെ പുതുമയുള്ള ഉൽപന്നങ്ങൾ ചേർത്തു കാറ്റഗറി വിപുലീകരിക്കാൻ ഇ കൊമേഴ്സ് സൈറ്റുകൾ നിർബന്ധിതരായി. വാഹന ആക്സസറികളും ഫർണിച്ചറുകളും ബാത്റൂം ഫിറ്റിങ്സുമൊക്കെ ഈ മാറ്റത്തിൽ ഹോം പേജിൽ കയറിപ്പറ്റിയവയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top