×

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്​ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന്​ സൂചന.

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച്‌​ കേസില്‍ വിധിയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മൂന്ന്​ മുതല്‍ ആറ്​ മാസം വരെ സമയം അധികമായി നല്‍കുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇതിന്​ ശേഷം മാത്രമേ പാന്‍കാര്‍ഡ്​ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മു​ന്നോട്ട്​ പോകുവെന്നാണ്​ വിവരം. കേന്ദ്രസര്‍ക്കാറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌​ ന്യൂസ്​ 18നാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.

നിലവില്‍ ഡിസംബര്‍ 31ന്​ മുമ്ബ്​ ആധാര്‍ കാര്‍ഡ്​ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്​. ഇതുസംബന്ധിച്ച കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്​. ഇയൊരു സാഹചര്യത്തില്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കാനാണ്​ സാധ്യത.

ആദായ നികുതി നിയമത്തിലെ സെക്​ഷന്‍ 139 AA ​പ്രകാരമാണ്​ ആധാര്‍ കാര്‍ഡ്​ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്​ നിര്‍ബന്ധമാക്കിയത്​. കഴിഞ്ഞ ആഗസ്​റ്റ്​ മാസത്തില്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. വ്യാജ പാന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനും ബിനാമി ഇടപാടുകള്‍ തടയുന്നതിനുമാണ്​ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top