ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനി ജി.എസ്.ടി.
18 ശതമാനം ജി.എസ്.ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തുക. പുതിയ നിരക്കുകള്‍ പ്രകാരം ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ 30 രൂപ നല്‍കേണ്ടി വരും. മുമ്ബ് ഇത് 25 രൂപ മാത്രമായിരുന്നു.
അതേ സമയം, ആധാറില്‍ വിവരങ്ങള്‍ എന്‍റോള്‍ ചെയ്യുന്നതിന് ഇൗ തുക ബാധകമല്ലെന്ന് യു.െഎ.ഡി.െഎ.എ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുക.
അതേ സമയം, ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒൗദ്യോഗിക ഉത്തരവിന് കാത്തിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്