×

ആദ്യത്തെ പുതുവര്‍ഷം യാത്രക്കാര്‍ക്ക് പരമാവധി സേവനം നൽകാൻ ഒരുങ്ങി കൊച്ചി മെട്രോ

പുതുവത്സരപ്പിറവിയോടനുബന്ധിച്ച് രാത്രി ഒരു മണി വരെ കൊച്ചി മെട്രൊ സര്‍വ്വീസ് നടത്തും. ഒരു മണിക്ക് മഹാരാജാസില്‍ നിന്നും ആലുവയിലേക്കുള്ള പുതുവര്‍ഷ മെട്രോ പുറപ്പെടും. പുതുവത്സര ആഘോഷങ്ങള്‍ കൂടാതെ ഐഎസ്എല്‍ മത്സരവും കൊച്ചിയില്‍ ഇന്ന് നടക്കുന്നതിനാലാണ് സര്‍വ്വീസുകളുടെ സമയപരിധി നീട്ടാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.

സമയപരിധി വര്‍ധിപ്പിച്ചതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. നിലവില്‍ രാത്രി 10 മണിക്കാണ് മെട്രോയുടെ അവസാന സര്‍വ്വീസ്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമുള്ള ആദ്യ പുതുവര്‍ഷമാണിത്. ആദ്യത്തെ പുതുവര്‍ഷം യാത്രക്കാര്‍ക്ക് പരമാവധി സേവനം നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

ജൂണ്‍ 19നാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചത്.ശരാശരി ഒമ്പത് മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് കൊച്ചി മെട്രോയുടെ പ്രതിദിന വരുമാനം. ആദ്യ മാസത്തില്‍ തന്നെ നാല് കോടി രൂപയായിരുന്നു കൊച്ചി മെട്രോയുടെ വരുമാനം. പ്രവര്‍ത്തന ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ ലാഭത്തില്‍ അല്ലെങ്കിലും തുടങ്ങി ആറാം മാസത്തില്‍ 27 കോടി രൂപ വരുമാനം എന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ വിലയിരുത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top