അന്തരീക്ഷ മലിനീകരണം ;ബെയ്ജിംഗില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബെയ്ജിംഗ്: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ബെയ്ജിംഗില്‍ ശനിയാഴ്ച രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലിനീകരണം സംബന്ധിച്ച് ചൈന നൽകുന്ന നാലു തലത്തിലുള്ള മുന്നറിയിപ്പു സംവിധാനത്തിൽ ഏറ്റവും രൂക്ഷമായതിന് തൊട്ടു താഴെയുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്.
ബെയ്ജിംഗ്, ടിയാജിൻ, ഹെബേ എന്നിവടങ്ങളിലെ മധ്യമേഖലകളിലാണ് പുകമഞ്ഞ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ പ്രദേശങ്ങളിൽ വായുവിന്റെ ഗുണനിലവാര നിരക്ക് (എക്യൂഐ) 300 വരെ ഉയരുമെന്ന് ചൈന ദേശീയ എൻവയോണ്‍മെന്റല്‍ മോണിറ്ററിങ് സെന്റര്‍ അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികൾക്ക് അധികൃതർ തുടക്കമിട്ടിട്ടുണ്ട്.
2013ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാലു തലത്തിലുള്ള ‘കളർ കോഡ്’ സംവിധാനം ചൈന തയാറാക്കിയത്. മൂന്നു ദിവസത്തിലേറെ തുടർച്ചയായി പുകമഞ്ഞുണ്ടായാൽ റെഡ് അലർട്ടും മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനിൽക്കുമ്പോൾ ഓറഞ്ച് അലർട്ടും നൽകും. രണ്ടു ദിവസമാണെങ്കിൽ യെലോ അലർട്ടും ഒരു ദിവസമാണെങ്കിൽ ബ്ലൂ അലർട്ടുമാണു നൽകുക
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്