അണ്ണാഡി.എം.കെ എം.എല്‍.എമാരുെട യോഗം ഇന്ന് ചെന്നൈയില്‍
ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാഡി.എം.കെ എം.എല്‍.എമാരുെട യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുകൂട്ടുന്നു. എത്ര എം.എല്‍.എമാര്‍ യോഗത്തില്‍ പെങ്കടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഒൗദ്യോഗിക-വിമത നേതൃത്വങ്ങള്‍. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ദിനകരനെ പിന്തുണക്കുന്ന പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ 234 അംഗ നിയമസഭയുടെ എണ്ണം 216 ആയി ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണം. 113 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അവകാശവാദം. അണ്ണാഡി.എം.കെ സ്വതന്ത്ര എം.എല്‍.എമാരായ നടന് കരുണാസ്, തമീമുന്‍ അന്‍സാരി, യു. തനിയരസ് എന്നിവര്‍ ചാഞ്ചാടി നില്‍ക്കുകയാണ്. മൂന്ന് സ്വതന്ത്രരെ മാറ്റിനിര്‍ത്തിയാല്‍ എത്രപേര്‍ യോഗത്തിനെത്തുമെന്നത് നിര്‍ണായകമാണ്. ദിനകരന്‍പക്ഷ എം.എല്‍.എമാരുടെയും പ്രതിപക്ഷത്തിെന്റയും നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസവോെട്ടടുപ്പിന് ഗവര്‍ണര്‍ നിര്‍േദശം നല്കിയാല് സഭയില്‍ സര്‍ക്കാര്‍ വെള്ളംകുടിക്കും.
അതേസമയം, എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യംചെയ്തുള്ള ഹരജിയില്‍ മദ്രാസ് ഹൈകോടതിയുടെ വിധിയും അടുത്ത് വരാന്‍ സാധ്യതയുണ്ട്. ആര്.കെ നഗറില്‍ അട്ടിമറിവിജയം നേടിയതിനുപിന്നാലെ ടി.ടി.വി. ദിനകരപക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്
പാര്‍ട്ടിആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രജനികാന്തിെന്റ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും. ഇന്നത്തെ സാഹചര്യത്തില്‍ രജനിയുടെ രംഗപ്രവേശം അണ്ണാഡി.എം.കെക്ക് േദാഷകരമാകുമെന്നാണ് നിഗമനം. പാര്‍ട്ടിഅണികളെ ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ തീരുമാനിക്കും. ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം പാര്‍ട്ടി സംഘടനസംവിധാനങ്ങള് കാര്യക്ഷമമാക്കാന്‍ ചര്‍ച്ചകള്‍ നടക്കും.
ഒ.പി.എസ്-ഇ.പി.എസ് ലയന സമയത്തെ ധാരണകള്‍ പലതും താഴെതട്ടില്‍ നടപ്പാക്കാത്തതില്‍ പ്രാേദശിക നേതൃത്വങ്ങളില്‍ അസമത്വം പുകയുകയാണ്. അതിനിടെ, ദിനകരന് അനുകൂലികളായ നൂറോളംപേരെ അണ്ണാഡി.എം.കെയില്‍നിന്ന് പുറത്താക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്