×

അവർ പഠിക്കുന്നു….. ഹാമാരി മാതൃഭാഷ

പണ്ടേ മലയാളികൾ അങ്ങനെ ആയിരുന്നു.രാജ്യത്തിനു പുറത്തു പോവുമ്പോൾ അവിടുത്തെ ഭാഷ കുറച്ച് പഠിച്ചുവെക്കും.അല്ലലിലാതെ വെള്ളം കുടിച്ചെങ്കിലും ജീവിക്കണമല്ലോ! നമ്മുടെ മാമുക്കോയയുടെ ഡയലോഗ് ഇന്നും നമ്മൾ ഓർക്കാറുമുണ്ട്, പറയാറുമുണ്ട്.’അസ്‍ലാമുഅലയ്ക്കും വലയ്ക്കും ഉസലാം’… ഇതൊരു തമാശ ആണെങ്കിൽ കൂടി സത്യം തന്നെയായിരുന്നു… പണ്ട് പേർഷ്യയിലേക്ക് പോവുമ്പോൾ ആൾക്കാർ കുറച്ച് വാക്കുകൾ പഠിച്ചുവെക്കും…അത് പഠിപ്പിക്കാനുമുണ്ടാവും നമ്മുടെ നാട്ടിലെ എക്സ് ഗൾഫുകാർ… അതിനിടയിൽ പേർഷ്യൻ കഥകൾ കുറച്ച് എരിവും പുളിയും കൂട്ടി പറയുകയും ചെയ്യും…

നമ്മുടെ വിഷയം ഇതല്ല . ,അന്യസംസ്ഥാനക്കാരെക്കുറിച്ചാണ്. നമ്മുടെ കേരളം ഇവർക്ക് കൊച്ചു പേർഷ്യ (ഇപ്പോഴത്തെ ഗൾഫ്) യാണ്. ഒറിജിനൽ പേർഷ്യയിൽ പോവണമെന്നില്ല ,പക്ഷേ അതിനേക്കാൾ സമ്പാദ്യം ഇവിടുന്ന് സ്വരുക്കൂട്ടുന്നു, ഇവർ. കാരണം ഇന്ന് കേരളത്തിൽ വൈറ്റ് കോളർമാർ വാങ്ങുന്നതിലുമതികം കൂലി അവർ വാങ്ങുന്നുവെന്നത് തന്നെ കാരണം.അതുകൊണ്ടാവണം അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കാണെപ്പോഴും കേരളത്തിലേക്ക്…

ഉപജീവനത്തിനായി കേരളത്തിൽ എത്തിയ ഇവർ കേരളത്തിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു ,കാരണം വ്യക്തം… അവരുടെ നാട്ടിൽ നിന്ന് കിട്ടുന്ന തുച്ഛമായ പൈസ അവർക്ക് തികയുന്നില്ല .കേരളത്തിൽ തന്നെ ജീവിതാവസാനം വരെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കപേരും ,പക്ഷേ അതിനു ഭാഷ പ്രശ്നം തന്നെ. ഭാഷ ഫലവത്തായാൽ കുറച്ച് വിലപേശിയുംമറ്റും മലയാളികൾക്കിടയിൽ നിൽക്കാം എന്നാണ് അവരുടെ ഭാഗം.

അന്യസംസ്ഥാന തൊഴിലാളികളായ 563 പേരിപ്പോൾ മലയാളം പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ, ചിറക്കൽ പഞ്ചായത്തിലെ 777 അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി സർവ്വേയിലൂടെ കണ്ടെത്തിയത്. ഇതിൽ ആദ്യഘട്ടത്തിൽ മലയാളം പഠിക്കാനായി വന്ന 563 പേർക്കുള്ള ക്ലാസ് ഞായറാഴ്ച കാട്ടാമ്പള്ളി സ്‌കൂളിൽ തുടങ്ങി.

ഇവരിൽ തമിഴ്നാട് – 233, ഒറീസ – 182, ആന്ധ്ര -12, ആസാം -79, ബിഹാർ – 62, ഉത്തർപ്രദേശ് -56, ബംഗാൾ- 88, മധ്യപ്രദേശ് – 15, ഡൽഹി -13, കർണാടക- 5, പഞ്ചാബ്-2, ഗുജറാത്ത്, പോണ്ടിച്ചേരി-1 എന്നിങ്ങനെ ആൾക്കാർ പഠിക്കാനെത്തി. അഞ്ചു പേർ വിദേശികളുമാണ് – നേപ്പാളിൽ നിന്ന്.

ഇക്കൂട്ടത്തിൽ കണ്ടെത്തിയ 291 പേർ മാത്രമാണ് കുടുംബമായി താമസിക്കുന്നത്. ഇവരിൽ 186 പേർ ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്.

ഹിന്ദി, മലയാളം ഭാഷകളിൽ നിരക്ഷരരായവരിൽ 24 പേർ 15 ന് താഴെ പ്രായമുള്ളവരും 459 പേർ 15 നും 40 നും ഇടയിൽ പ്രായമുള്ളവരും 80 പേർ 40 ന് മുകളിൽ പ്രായമുള്ളവരുമാണ്. പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് (115, 107 ) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികൾ ഉള്ളത്.

സാക്ഷരതാ മിഷൻ തന്നെ തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി.ഇനി അവരും പഠിക്കട്ടെ നമ്മുടെ മലയാളം .ഇനി എങ്ങാനും നമ്മളെക്കാൾ  നന്നായി മലയാളം പഠിച്ചിറങ്ങിയാൽ സംഗതി വേറെ ലെവലാണ് ,ട്ടാ….

– അപർണ മുരളീധരൻ  –

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top