×

അറ്റ്‍ലസ് രാമചന്ദ്രന്‍റെ മോചനം ഉടനെന്ന് സൂചന.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്.

2015 ആഗസ്റ്റ് മുതല്‍ അറ്റ്‍ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലില്‍ കഴിയുകയാണ്. 3.40 കോടി ദിര്‍ഹമിന്‍റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്. 1000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുന്‍നിര്‍ത്തി 22 ബാങ്കുകള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിട്ടില്ല. അവര്‍ കൂടി വഴങ്ങുന്ന പക്ഷം രണ്ടുദിവസത്തിനകം അറ്റ്‍ലസ് രാമചന്ദ്രന്‍ മോചിതനാകും എന്നാണ് വിവരം. ജയിലില്‍ നിന്ന് മോചിതനായാല്‍ യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്‍റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top