അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
സ്വര്‍ണ വ്യാപാരിയായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
ഇതിന് കാരണം മുഖ്യകാരണമായി പറയുന്നത് രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്താണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
രാമചന്ദ്രന്‍ ദുബായില്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ്. ഇതുപോലെ മറ്റു കേസുകളിലും വിധി വരികയാണെങ്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍, ദുബായിയില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ഉണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനാകുനില്ല. ഭാര്യ ഇന്ദിര ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഭര്‍ത്താവിന്റെ മോചനത്തിനായി ബിജെപി നടത്തുന്ന നീക്കങ്ങളിലും വ്യക്തതയില്ല.
അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ദുബായില്‍ ജയിലിലാണ്. രാമചന്ദ്രന്‍ അറസ്റ്റിലായത് ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് . രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന,് അദ്ദേഹത്തിന്റെ ബാധ്യതാവിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറുകയായിരുന്നു.
രണ്ട് വ്യക്തികളുമായുള്ള കേസാണു ഇനി തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്