×

അര്‍ബുദം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള 14 മരുന്നിനങ്ങളെക്കൂടി വിലനിയന്ത്രണത്തില്‍

ദേശീയ ഔഷധവിലനിയന്ത്രണ സമിതിയുടെ പുതിയ ഉത്തരവിലുള്ള 12 എണ്ണവും സംയുക്തങ്ങളാണ്.

രാസനാമങ്ങളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന വിലനിയന്ത്രണം പല കുറുക്കുവഴികളിലൂടെയും മറികടക്കാന്‍ മരുന്നുകമ്ബനികള്‍ ശ്രമിക്കാറുണ്ട്.

ഇതിന് തടയിടാന്‍ ഓരോ കമ്ബനിയുടെയും ഇനങ്ങളെ പ്രത്യേകമായി നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തുന്ന പതിവ് പുതിയ ഉത്തരവിലും തുടരുന്നു.

അര്‍ബുദചികിത്സയിലെ കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന പാക്ലിടാക്സല്‍ ഇന്‍ഞ്ചക്ടബിള്‍ സസ്പെന്‍ഷന്‍ ഒരു വയലിന് (ചെറു മരുന്നുകുപ്പി) 11,115.39 രൂപയാക്കി കുറച്ചു. ഈ മരുന്നിന് നിലവില്‍ 11,543 രൂപയാണ് വില.

ഹെപ്പറ്റൈറ്റിസ് സി-ക്ക് കൂടുതല്‍ ഉപയോഗിക്കുന്ന സോഫോസ്ബുവിറും വെല്‍പ്പറ്റസ്വിറും ചേര്‍ന്ന ഗുളിക 28 എണ്ണത്തിന്റെ പായ്ക്കിന് 18,500 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 15,625 ആക്കി.

അര്‍ബുദത്തിനെതിരേയുള്ള കുത്തിവെപ്പ് മരുന്നായ ബോര്‍ട്ടിസോമിബിന്റെ വില ഒരു വയലിന് 12,500 രൂപയുമാക്കി. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നിനങ്ങളും വിലനിയന്ത്രിച്ചവയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top