×

അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാൻ – രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയതിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ വാദം പൊളിക്കാനും ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള രാഷ്ട്രീയക്കളിയാണ് പേരുമാറ്റത്തിന് പിന്നിലെന്നും രാഹുല്‍ ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കിയാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യ വാദം നിലനില്‍ക്കാതെയാകും. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് ഇത് ബലം പകരും. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ സ്ത്രീകള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയാല്‍ അത് ആചാരവിരുദ്ധമാകുമെന്നുമുള്ള വിശ്വാസികളുടെ വാദം പൊളിക്കാനുള്ള ശ്രമമാണിത്. ഈ പേര് മാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശമുണ്ട്. അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാനാണ്. അത് പൊളിച്ചാല്‍ വിശ്വാസികള്‍ കോടതിയില്‍ പരാജയപ്പെടും. അവിശ്വാസികളും ഫെമിനിസ്റ്റുകളും വിജയിക്കുകയും ചെയ്യും’ – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ മുന്‍പും സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. ശബരിമലയില്‍ വീഴുന്ന കാശെടുത്ത് ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് എതിരെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെച്ച് വാദക്കുക എന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ലോകത്ത് മറ്റൊരു ആരാധനാലയത്തിനും ഈ സ്ഥിതി ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top