അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.
കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്ടര്‍ ചെയ്ത കേസില്‍ നടി അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അന്നേ ദിവസം 10 മുതല്‍ 1മണി വരെയുള്ള സമയം നടിയെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ നടി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 10 ദിവസത്തിന് ശേഷമേ പരിഗണിക്കൂ എന്ന് കോടതി പറഞ്ഞു.
വ്യാജ വിലാസത്തിലാണ് നടി പുതുച്ചേരിയില്‍ ആഡംബര ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് സമയങ്ങളില്‍ താമസിക്കാന്‍ താന്‍ വാങ്ങിയ ഫ്ലാറ്റാണിതെന്നായിരുന്നു ആദ്യ വാദം. പക്ഷേ നടി ഫ്ലാറ്റ് വാങ്ങിയിട്ടില്ലെന്നും ഈ വിലാസത്തില്‍ താമസിക്കുന്നവര്‍ക്ക് നടിയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അമല നല്‍കിയ വാടക രസീത് വ്യാജ നിര്‍മ്മിതമാണെന്നും തെളിഞ്ഞിരുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ നികുതി ഇനത്തില്‍ 20 ലക്ഷം രൂപ നടി നല്‍കണമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വെറും ഒന്നര ലക്ഷം രൂപയ്ക്ക് രജിസ്ട്രേഷന്‍ സാധ്യമാണ്. ഇതാണ് അമല, ഫഹദ്, സുരേഷ് ഗോപി തുടങ്ങിയ നിരവധി സമ്ബന്ന താരങ്ങള്‍ മുതലാക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്