×

അഭയകേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്.

ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിളിനെതിരെ സിബിഐ ചുമത്തിയിരുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് മൈക്കിളിനെ നാലാംപ്രതിയാക്കാന്‍ ജഡ്ജി ജെ.നാസര്‍ മുമ്പ് ഉത്തരവിട്ടിരുന്നത്.

അഭയകേസില്‍ അന്വേഷണം വഴിമുട്ടാന്‍ കാരണം പ്രാഥമിക ഘട്ടത്തില്‍ മൈക്കിള്‍ അടക്കമുള്ളവര്‍ തെളിവ് നശിപ്പിച്ചതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപിച്ചിരുന്നത്. കേസില്‍ വൈദികരായ തോമസ് എം കോട്ടൂര്‍, ജോസ് പുതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.െഎ 2009 ജൂലൈ 17ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചും അതിനുശേഷം സിബിഐയും എറ്റെടുക്കുകയായിരുന്നു. സബ്ഡിവിഷണല്‍ മജിസ്ട്േറ്റ് കോടതിയിലെ ജീവനക്കാരടക്കമുള്ളവരെ പ്രതിയാക്കണമന്നും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസിന്റെ വീഴ്ചകള്‍ അന്വേഷിക്കമെന്നുമായിരുന്നു മൈക്കിളിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

മുന്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ എ.സ്.ഐ ,വി.വി.അഗസ്റ്റിനന്‍,മുന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവല്‍ എന്നിവരെ തെളിവു നശിപ്പിച്ച കുറ്റത്തിനു സി.ബി.ഐ പ്രതിയാക്കിയിരുന്നു. എന്നാല്‍ ഇവര്‍ മരണപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top