×

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും.

നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബി. ദുബായിലെ ഒപേര ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങ് നിര്‍വഹിക്കുക. 2022-ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിലവില്‍ ദുബായില്‍ മാത്രമാണ് ഒരു ഹിന്ദു ക്ഷേത്രമുളളത്.

പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തിയത്. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.

രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ പ്രണാമം അര്‍പ്പിക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top