×

അനുശോചനം കേട്ട് കേട്ട് പാതിജീവന്‍ പോയെന്ന്‌ തരൂര്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ പ്രവാഹമാണ്. വിളിക്കുന്നവര്‍ക്കൊക്കെ അറിയിക്കാനുള്ളത് ഒരേ കാര്യം, പ്രിയനേതാവിന്റെ നിര്യാണത്തില്‍ തങ്ങള്‍ അനുശോചിക്കുന്നു!!
ശശി കപൂറിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏതോ ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് പേര് തെറ്റിപ്പോയതാണ് ശശി തരൂര്‍ മരിച്ചെന്ന വ്യാജവാര്‍ത്തയിലെത്തിയത്. അപക്വം എന്നാണ് സംഭവത്തെക്കുറിച്ച്‌ എംപി പ്രതികരിച്ചത്. നിരവധി അനുശോചന സന്ദേശങ്ങള്‍ എത്തുന്ന കാര്യം തരൂര്‍ തന്നെയാണ് ട്വീറ്റിലൂടെ പങ്കുവച്ചത്.
വാര്‍ത്താ ചാനല്‍ ശശി തരൂരിനോട് ക്ഷമാപണം നടത്തി.
തെറ്റ് ആര്‍ക്കും പറ്റാം,സ്വാഭാവികം. സങ്കടം നിറഞ്ഞ അവസരത്തിലും പുഞ്ചിരി വിരിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.
അനുശോചനം കേട്ട് കേട്ട് പാതിജീവന്‍ പോയെന്നും തരൂര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. നേരത്തെ തന്റെ ഗുരുതരമായ അസുഖാവസ്ഥയെക്കുറിച്ച്‌ അന്വേഷിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിലേക്ക് വിളിച്ച കാര്യവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top