×

അത്ഭുത കഥപാത്രമായി ജനിച്ച കുഞ്ഞു മരണത്തിനു കീഴടങ്ങി

കൊല്‍ക്കത്ത: യക്ഷിക്കഥകളിലും കെട്ടുകഥകളിലും മാത്രം കേട്ടിട്ടുള്ള ഒരു അത്ഭുത കഥപാത്രമായി ജനിച്ച ആ കുഞ്ഞു മരണത്തിനു കീഴടങ്ങി. മത്സ്യകന്യകയുടേതു പേലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി കൊല്‍ക്കത്തിയിലെ ആശുപത്രിയിലായിരുന്നു ആ കുഞ്ഞു ജനിച്ചത്. ജനിച്ചു നാലുമണിക്കുറുകള്‍ പിന്നീട്ടപ്പോഴേക്കും മരണത്തിനു കീഴടങ്ങുകയായിരുന്നു. ശരീരത്തിന്റെ മകള്‍ ഭാഗവും മുഖവും സാധാരണ കുഞ്ഞുങ്ങളുടേതു പോലെയിരുന്നു. എന്നാല്‍ കാലുകള്‍ പാദം വരെ ഒട്ടിച്ചേര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ കുട്ടി ആണോ പെണ്ണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു.

കുഞ്ഞിന്റെ അമ്മ മുസ്കാര ബീബിക്ക് 23 വയസാണു പ്രായം. കൂടലിപ്പണിക്കാരായ ഇവര്‍ ഗര്‍ഭകാലത്ത് അള്‍ഡ്രസൗണ്ട് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഒന്നും ചെയ്തിരുന്നില്ല എന്നു പറയുന്നു. ശരീരത്തിലെ രക്തയോട്ടത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നതാണു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയേ ബാധിച്ചത് എന്നു ഡോക്ടര്‍മാര്‍ പറയുന്നു. അരയ്ക്കു താഴേയ്ക്ക് ഇത്തരത്തില്‍ അസാധരണ രൂപ ഘടനയോടെ ജിനിക്കുന്ന കുഞ്ഞുങ്ങളെ മെര്‍മെയ്ഡ് ബേബി എന്നാണ് വിളിക്കാറ്. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഇതു വരെ അഞ്ചു മത്സ്യ കന്യക ശിശുക്കള്‍ ജനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ജനിക്കുന്ന രണ്ടാമത്തെ ശിശുവാണ് ഇത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top